അമ്മയെ അപമാനിച്ചയാൾ ജയിക്കണമെന്ന് മുരളീധരൻ ആ​ഗ്രഹിക്കില്ല: പദ്മജ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 02:14 PM | 0 min read

പാലക്കാട്> പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്കായി സ്വന്തം മനസോടെ കെ മുരളീധരൻ പ്രചാരണത്തിന് വരില്ലെന്നും സ്വന്തം അമ്മയെ അപമാനിച്ചയാൾ ജയിക്കണമെന്ന് അദ്ദേഹം ആ​ഗ്രഹിക്കില്ലെന്നും സഹോദരിയും ബിജെപി നേതവുമായി പദ്മജ വേണു​ഗോപാൽ.

അസുഖങ്ങൾ പിടിമുറുക്കുമ്പോഴും കോൺഗ്രസുകാർക്ക്‌ വച്ചും വിളമ്പിയും അമ്മയുടെ ജീവിതം 68ാം വയസിൽ അവസാനിച്ചു. ആ അമ്മയെയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി അപമാനിച്ചതെന്നും പദ്മജ പറഞ്ഞു. വടകരയിൽ മത്സരിക്കുന്നതിന്‌ ഷാഫി ആവശ്യപ്പെട്ട കൈക്കൂലിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥിയെന്നും അവർ പറഞ്ഞു.

യുഡിഎഫ്‌ സ്ഥാനാർഥി സോഷ്യൽ മീഡിയയിലൂടെ വലുതായ ആളാണ്‌. ഇവിടെ ആളില്ലാത്തതുകൊണ്ടാണോ അയാളെ  കൊണ്ടുവന്നത്‌. കോൺഗസുകാർ ആരുടെ കൂടെയാണെന്ന്‌ രാവിലെ പ്രശ്‌നം വച്ചു നോക്കേണ്ട സ്ഥിതിയാണ്‌. കൂടെ നിന്നവർ ഉമ്മൻചാണ്ടിയെ ചതിച്ചു. കെ മുരളീധരനെ തൃശൂരിൽ കൊണ്ടുനിർത്തി ചതിച്ചു. കെ സി വേണിഗോപാലിന്‌ ആലപ്പുഴയിൽ മത്സരിക്കണമായിരുന്നു. അതിനാണ്‌ ഷാഫിയെ വടകരയിൽ ഇറക്കിയതെന്നും പദ്മജ കൂട്ടിചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home