സ്ത്രീകളുടെ എല്ലാ തൊഴിലിടങ്ങളിലും ഐസിസി രൂപീകരിക്കണം: വനിതാസാഹിതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 12:43 PM | 0 min read

കൊച്ചി> സ്ത്രീകളുടെ എല്ലാ തൊഴിലിടങ്ങളിലും ഐസിസി (ഇന്റേണൽ കംപ്ലയിന്റ്‌സ്‌ കമ്മിറ്റി) രൂപീകരിക്കണമെന്നും നിയമാനുസൃതമായി ആഭ്യന്തര പരിഹാര സമിതി രൂപീകരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ നിയമനിർമാണം നടത്തണമെന്നും വനിതാസാഹിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം ടൗൺഹാളിൽ (വി വി രുക്‌മിണി നഗർ) നടന്ന സമ്മേളനം കേരള സംഗീതനാടക അക്കാദമി വൈസ്‌ ചെയർപേഴ്‌സൺ പി ആർ പുഷ്‌പാവതി ഉദ്‌ഘാടനം ചെയ്തു.

വനിതാസാഹിതി സംസ്ഥാന പ്രസിഡന്റ്‌ വി സീതമ്മാൾ അധ്യക്ഷയായി. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ മുഖ്യപ്രഭാഷണം നടത്തി. വനിതാസാഹിതി സംസ്ഥാന സെക്രട്ടറി പി എൻ സരസമ്മ റിപ്പോർട്ടും ട്രഷറർ ഡോ. ഡി ഷീല കണക്കും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കൊച്ചി മേയർ എം അനിൽകുമാർ, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ, സംസ്ഥാന സെക്രട്ടറി ജോഷി ഡോൺബോസ്‌കോ, സർവവിജ്ഞാനകോശം ഡയറക്ടർ മ്യൂസ്‌മേരി ജോർജ്‌, സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌, ഡോ. കെ കെ സുലേഖ തുടങ്ങിയവർ സംസാരിച്ചു. ബിന്ദു കുളത്തൂരിന്റെ "വാക്കും വരിയും' പുസ്തകം പ്രകാശിപ്പിച്ചു.

വി എസ്‌ ബിന്ദു പ്രസിഡന്റ്‌, രവിത ഹരിദാസ്‌ സെക്രട്ടറി

വനിതാസാഹിതി സംസ്ഥാന പ്രസിഡന്റായി വി എസ്‌ ബിന്ദുവിനെയും സെക്രട്ടറിയായി രവിത ഹരിദാസിനെയും ട്രഷററായി കെ കെ ലതികയെയും തെരഞ്ഞെടുത്തു. വി സീതമ്മാൾ, ടി രമേശ്വരിയമ്മ, ഡെയ്‌സി മഠത്തിശേരിൽ, ബീന സജീവ്‌, എം പി ശ്രീമണി, കെ സന്ധ്യ (വൈസ്‌ പ്രസിഡന്റുമാർ). പി എൻ സരസമ്മ, വി ബിന്ദു, ഡോ. ഡി ഷീല, പി കെ ജലജാമണി, പി എം ശോഭനകുമാരി, സഫിയ സുധീർ (ജോയിന്റ്‌ സെക്രട്ടറിമാർ). 84 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home