Deshabhimani

ബിജെപിയും കോൺഗ്രസിനും പണം ലഭിക്കുന്നത്‌ ഒരേ സോഴ്‌സിൽ നിന്ന്‌: എം ബി രാജേഷ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 07:03 PM | 0 min read

പാലക്കാട്‌> ബിജെപിയ്‌ക്കും കോൺഗ്രസിനും പണം കിട്ടുന്നത്‌ ഒരേ സോഴ്‌സിൽ നിന്നാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌. കൊടകര കള്ളപ്പണക്കേസിലെ പ്രതി നാലു കോടി രൂപ ഷാഫി പറമ്പിലിന്‌  കൊടുത്തതായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പറഞ്ഞതായി പത്രങ്ങളിൽ കണ്ടു. ബിജെപി സംസ്ഥാന പ്രസിഡന്റിനാണ്‌ അത്‌ ആധികാരികമായി പറയാൻ സാധിക്കുന്നത്‌. കാരണം ഇവർ തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന്‌ ധർമരാജന്റെ തന്നെ മൊഴിയുമുണ്ട്‌. ഷാഫി പറമ്പിൽ ഇതുവരെ നിഷേധിച്ചിട്ടുമില്ല.

ഇരുവരും  തമ്മിലുള്ളത്‌ വെറുമൊരു ഡീലല്ല, അമ്പരപ്പിക്കുന്ന ഡീലാണ്‌. ഇരു കൂട്ടർക്കും പണമെത്തുന്നത്‌.  വോട്ടിന്റെ മാത്രമല്ല, അതിനപ്പുറമുള്ള ഡീലാണ്‌. ജനങ്ങൾക്ക്‌ കാര്യങ്ങൾ ബോധ്യമായി വരുന്നു. കോൺഗ്രസിനും ബിജെപിയ്‌ക്കും അകത്തുള്ള പ്രവർത്തക തമ്മിലുള്ള അവിശുദ്ധ ബന്ധവും തെളിയുന്നുവെന്ന്‌ എം ബി രാജേഷ്‌ പാലക്കാട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home