ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 08:21 PM | 0 min read

ആലപ്പുഴ > ഹരിപ്പാട് പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന സ്ത്രീ ഇടിമിന്നലേറ്റ് മരിച്ചു. വീയപുരം വിത്തുൽപാദന കേന്ദ്രത്തിലെ തൊഴിലാളിയായ ചെറുതന ആനാരി വലിയ പറമ്പിൽ ഉത്തമന്റെ ഭാര്യ ശ്യാമള (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വീയപുരം പായിപ്പാട് സ്വദേശിനി പുഷ്പവല്ലി (57)ക്ക് പൊള്ളലേറ്റു.

ശനി വൈകിട്ട് മൂന്നരയോടെ വിത്തുല്പാദന കേന്ദ്രത്തിനു സമീപത്തെ പാടശേഖരത്തിലായിരുന്നു അപകടം. മഴക്കോളും മിന്നലും കണ്ടതോടെ ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾ പാടത്തു നിന്ന് ഫാംറോഡിലൂടെ കരയിലേക്ക് നടന്നു വരുമ്പോൾ മിന്നലേറ്റ് ശ്യാമള നിലത്തു വീഴുകയായിരുന്നു. ഉടൻ തന്നെ ശ്യാമളയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്ക് സംസ്കാരം നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home