കൊല്ലത്ത് ഒടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 04:15 PM | 0 min read

കൊല്ലം > കൊല്ലം രാമൻകുളങ്ങരയിൽ ഒടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മരുത്തടി കന്നിന്മേൽ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. അപകട സമയത്ത് പ്രദീപ് കുമാറും ഭാര്യയും കാറിലുണ്ടായിരുന്നു. തീപിടിത്തത്തിൽ ആളപായമില്ല.

ഇന്ന് പകൽ 11ഓടെയായിരുന്നു അപകടം. യാത്ര ചെയ്യുമ്പോൾ ബോണറ്റിന്റെ ഭാ​ഗത്ത് നിന്നും പുക ഉയരുന്നത് കണ്ട്  പ്രദീപ് കുമാറും ഭാര്യയും പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. അഗ്‌നിശമന സേന എത്തി തീ അണച്ചു. കാർ പൂർണമായും കത്തി നശിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home