അശ്വിനികുമാർ വധം: മൂന്നാം പ്രതി കുറ്റക്കാരൻ; 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 11:28 AM | 0 min read

തലശേരി> ആർഎസ്എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വിനികുമാറിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതികളായ 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിട്ടു. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷ ഈമാസം 14ന് വിധിക്കും.

കണ്ണൂരിൽനിന്ന്‌ പേരാവൂരിലേക്ക്‌ സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടെ 2005 മാർച്ച് 10ന് രാവിലെയാണ്‌ അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കിൽ വച്ച്‌ കൊലപ്പെടുത്തിയത്‌. ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും പാരലൽ കോളേജ്‌  അധ്യാപകനുമായിരുന്നു അശ്വിനികുമാർ.



deshabhimani section

Related News

View More
0 comments
Sort by

Home