Deshabhimani

കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 10:17 AM | 0 min read

തൃശൂർ> ബിജെപിയുടെ കള്ളപ്പണ വിതരണത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ തൃശൂർ ജില്ല മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശിൻറെ മൊഴി ഇന്ന് രേഖപ്പെടുത്തും. കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണത്തിൻറെ ഭാഗമായാണ് മൊഴി എടുക്കുന്നത്. കുഴൽപ്പണക്കേസ് നേരത്തെ അന്വേഷിച്ചിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തലവൻ എസിപി വികെ രാജു മൊഴി രേഖപ്പെടുത്തു.

ആറുചാക്കിൽ പണം എത്തിച്ചു, തൃശൂർ ഓഫീസിലേക്കുള്ള പണം ഇറക്കി ബാക്കി മറ്റുസ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോയി, വണ്ടി കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടു, കെ സുരേന്ദ്രൻ ഇടപെട്ടാണ്‌ പണം കൊണ്ടുവന്നത്‌ തുടങ്ങി ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണു തിരൂർ സതീശ് നടത്തിയത്. വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ ഇയാൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
 



deshabhimani section

Related News

0 comments
Sort by

Home