കുഴൽപണക്കേസ്: കേരള പൊലീസ്‌ കൃത്യമായ നടപടി പൂർത്തീകരിച്ചെന്ന് മന്ത്രി പി രാജീവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 04:54 PM | 0 min read

തൃശൂർ> കൊടകര കുഴൽപണ  കേസിൽ കേരള പൊലീസ്‌ കൃത്യമായ നിയമ നടപടി പൂർത്തീകരിച്ചായി മന്ത്രി പി രാജീവ്‌ പറഞ്ഞു.  പൊലീസ്‌ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാണ്‌. ഈ പണം ബിജെപി തെരഞ്ഞെടുപ്പിന്‌ ഇറക്കിയതായി കുറ്റപത്രത്തിലുണ്ട്‌. ഇക്കാര്യങ്ങൾ വിശദീകരിച്ച്‌ കേന്ദ്ര എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിനുൺ ഇൻകംടാക്‌സ്‌  വകുപ്പിനും കത്തയച്ചു. പിന്നീട്‌ ഹൈകോടതിയിൽ  വന്ന  ഹർജിയിൽ, കുഴൽപണ കേസ്‌ അന്വേഷിക്കുന്നതായി ഇഡി അറിയിച്ചു. എന്നാൽ അന്വേഷണമുണ്ടായില്ല.  കള്ളപണകേസ്‌  സംസ്ഥാന  പൊലീസിന്റെ  പരിധിക്ക്‌ പുറത്താണ്‌. അത്‌ അന്വേഷിക്കേണ്ടത്‌ ഇഡിയാണ്‌.  

പ്രതിപക്ഷ കക്ഷികളുടെ മുഖ്യമന്ത്രിമാരേയും നേതാക്കളെയും കേന്ദ്ര ഏജൻസികൾ വേട്ടയാടും. എന്നാൽ ഈ കേസിൽ പൊലീസ്‌ റിപ്പോർട്ട്‌ നൽകിയിട്ടും അനങ്ങുന്നില്ല. അന്വേഷണം നടത്താത്ത  കേന്ദ്ര ബിജെപി സർക്കാരിനെതിരെ ശക്തമായി സമീപനം സ്വീകരിക്കുന്നതിന്‌ പകരം കുറ്റകരമായ നിശബ്‌ദതയാണ്‌ വി ഡി സതീശൻ   പുലർത്തുന്നത്‌. അത്‌ സംശയാസ്‌പദമാണ്‌. കേന്ദ്ര കോൺഗ്രസ്‌  നേതൃത്വം കേരള നേതാക്കൾക്ക്‌ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home