നീലേശ്വരം വെടിക്കെട്ടപകടം ; വെന്റിലേറ്ററിൽ 5 പേർ , 27 പേർ തീവ്രപരിചരണത്തിൽ

നീലേശ്വരം
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ 95 പേർ ആശുപത്രിയിൽ ചികിത്സ തുടരുന്നു. കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗളൂരു എന്നിവടങ്ങളിലെ 12 ആശുപത്രിയിലാണ് ചികിത്സ.
കോഴിക്കോട് മിംസ് ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇവിടെ നാലുപേർ വെന്റിലേറ്ററിലാണ്. കണ്ണൂർ മിംസിലും ഒരാൾ വെന്റിലേറ്ററിലുണ്ട്. 27 പേർ തീവ്രപരിചരണത്തിലും. ആശുപത്രികളിലെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും.
സംഭവത്തിൽ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും പടക്കം പൊട്ടിച്ചവരുമടക്കം നാലുപേരാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ വധശ്രമക്കേസും ചുമത്തി. ആകെ എട്ടുപേരെ പ്രതിചേർത്തിട്ടുണ്ട്.
Related News

0 comments