ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച്‌ കൈപ്പത്തി നഷ്ടമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 09:50 PM | 0 min read

കോവളം> ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച്‌ യുവാവിന്റെ കൈപ്പത്തി തകർന്നു. പടക്കം പൊട്ടി യുവാവിന്റെ വലത് കൈപ്പത്തിയാണ്‌ തകർന്നത്‌. മുല്ലൂർ തലയ്‌ക്കോട് സ്വദേശി നയൻ പ്രഭാതിനാണ് (20) പരിക്കേറ്റത്‌.

തുന്നിച്ചേർക്കാൻ സാധിക്കാത്തവിധമായതിനാൽ കൈപ്പത്തി മുറിച്ചുമാറ്റി. ബുധൻ രാത്രി പത്തോടെ വീട്ടുമുറ്റത്ത് സുഹൃത്തുക്കളോടൊപ്പം ദീപാവലി പടക്കം പൊട്ടിക്കുകയായിരുന്നു. അമിട്ട് വിഭാഗത്തിലുള്ള പടക്കം കത്തിച്ച് റോഡിലേക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഇതേ റോഡിലൂടെ ലോറി വരുന്നത് കണ്ട്‌ ഈ പടക്കം ഓടിയെത്തി എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ  നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home