കോൺഗ്രസ് ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: ഡിവൈഎഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 02:52 PM | 0 min read

പാലക്കാട്> ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് ഡിവൈഎഫ്ഐ. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐഡി കേസ് പ്രതികളുമാണെന്ന് സംസ്ഥാന പ്രസിഡന്റ്‌ വി വസീഫും സെക്രട്ടറി വി കെ സനോജും പറഞ്ഞു.

ധീരജ് വധക്കേസ് പ്രതി സോയി മോനും, നിഖിൽ പൈലിയും, വ്യാജ ഐഡി കേസ് പ്രതി ഫെനിയും വിവിധയിടങ്ങളിൽ യുഡിഎഫ് പ്രചാരണത്തിൽ സജീവമാണ്. കോൺഗ്രസിനെതിരെ പ്രവർത്തിച്ചാൽ ഇല്ലാതാക്കിക്കളയുമെന്ന സുധാകരൻ്റെ പ്രസംഗം അക്രമികൾക്കുള്ള ആഹ്വാനവും, കെ കരുണാകരനെയും കെ മുരളീധരനെയും സ്നേഹിക്കുന്ന പാലാക്കാട്ടെ വോട്ടർമാർക്കുള്ള മുന്നറിയിപ്പാണ്.

ഇവരുടെ തട്ടിപ്പിലും വെല്ലുവിളിയിലും പാലക്കാട്ടെ നന്മയുള്ള വോട്ടർമാർ വീണുപോവരുത്. ഈ ക്രിമിനൽ ബുദ്ധികൾക്കെതിരെ നിലപാടെടുക്കുന്നവർക്ക് ധൈര്യമായി സ്റ്റെതസ്കോപ്പ് അടയാളത്തിൽ ഡോ. സരിന് വോട്ട് ചെയ്യാം. ഇങ്ങനെ വോട്ടുചെയ്യുന്നവർക്ക് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കുമെന്നും നേതാക്കൾ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home