കൊച്ചിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 12:45 PM | 0 min read

കൊച്ചി > കൊച്ചി ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം. 3 പേർക്ക് പരിക്കേറ്റു. 2 പേരുടെ നില ​ഗുരുതരമാണ്. ഇരുമ്പനം പാലത്തിന് സമീപം പുലർച്ചെ നാലോടെയായിരുന്നു അപകടം.

ഇരുമ്പനം ഭാഗത്ത് നിന്നും കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോട്ടയം ഭാ​ഗത്തേക്ക് പോവുകയായിരുന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറ്‍ പൂർണമായും തകർന്നു. പരിക്കേറ്റവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home