Deshabhimani

കെ മുരളീധരൻ നിയമസഭയിലെത്തുന്നത് വി ഡി സതീശന് ഇഷ്ടമല്ല: എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 11:52 AM | 0 min read

കോഴിക്കോട്> കെ മുരളീധരൻ നിയമസഭയിലെത്തുന്നത് വി ഡി സതീശന് ഇഷ്ടമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിൽ നിരവധി മുഖ്യമന്ത്രി സ്ഥാനമോഹികളുണ്ട്. അതിലൊരാളാണ് മുരളീധരൻ. അതുകൊണ്ട് മുരളീധരൻ നിയമസഭയിലെത്തുന്നത് വിഡി സതീശന് ഇഷ്ടമല്ല. ഡിസിസി നേതൃത്വം മുരളീധരന്‍റെ പേര് നിർദേശിച്ചിട്ടും അതു പരിഗണിക്കാതെ രാഹുലിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന്റെ രാഷ്ട്രീയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. "പാലക്കാട് ബിജെപി മൂന്നാമതാകും. ഇ ശ്രീധരന് കിട്ടിയ വോട്ട് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക്  കിട്ടുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. ഷാഫിക്ക് കിട്ടിയ വോട്ട് ഇത്തവണ കോണ്‍ഗ്രസിന് കിട്ടുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ. ഇല്ല. അപ്പോള്‍ ഉറപ്പാണ് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരം. ബിജെപി മൂന്നാം സ്ഥാനത്താകും. സരിന്‍ പാലക്കാട് ജയിച്ച് കയറും"-എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. തന്തയ്ക്ക് പറഞ്ഞ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

0 comments
Sort by

Home