മണ്ണാർക്കാട്ടെ മൂവർസംഘം ഇന്ത്യൻ കുപ്പായമണിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 09:04 AM | 0 min read

പാലക്കാട് > പതിനഞ്ചു വയസ്സിൽ താഴെയുള്ളവരുടെ ദേശീയ ഫുട്‌ബോൾ ടീമിൽ ഇനി മണ്ണാർക്കാട്ടെ മൂന്ന്‌ മിടുക്കരും. കോട്ടോപ്പാടം വേങ്ങയിൽ പുത്തൻവീട്ടിൽ റിതിൽ, തിരുവിഴാംകുന്ന്‌ പാറപ്പുറത്ത് വീട്ടിൽ സയാൻ, പെരിമ്പടാരി കോലോത്തൊടി വീട്ടിൽ നിഖിൽ എന്നിവരാണ് ഇന്ത്യൻ നയൻസ് ടീമിൽ ഇടം നേടിയത്. ജനുവരിയിൽ ഭൂട്ടാനിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്കായി ഇവർ കളത്തിലിറങ്ങും.

ബംഗളൂരുവിൽ നടന്ന അണ്ടർ 15 നാഷണൽ ഫുട്ബോൾ മത്സരത്തിൽ കേരള ടീമിനായി മൂന്നുപേരും മികച്ച പ്രകടനമാണ്‌ കാഴ്ചവച്ചത്‌. ഫൈനലിൽ മഹാരാഷ്ട്രയെ 2–1ന് തകർത്ത്‌ കേരളം കിരീടം നേടിയിരുന്നു. മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് ഇവർ. എട്ടാം ക്ലാസ് വിദ്യാർഥിയായ റിലിൽ പുത്തൻപുരക്കൽ ദിലീപിന്റെയും രാധികയുടെയും മകനാണ്‌. ഒമ്പതാംക്ലാസ് വിദ്യാർഥിയായ സയാൻ പാറപ്പുറത്തു വീട്ടിൽ ഷാനിറിന്റെയും ഷഹർബാനുവിന്റെയും മകനാണ്‌. 10-ാം ക്ലാസ് വിദ്യാർഥിയായ നിഖിൽ കോലോത്തൊടി ബാബുവിന്റെയും രമാദേവിയുടെയും മകനാണ്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home