രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിൽ കൊലക്കേസ് പ്രതിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 04:22 PM | 0 min read

തിരുവനന്തപുരം> പാലക്കാട്‌ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനായി വോട്ട് ചോദിക്കാൻ കൊലക്കേസ് പ്രതിയും. ഇടുക്കി പൈനാവ്‌ എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ ആറാം പ്രതി സോയ്മോനാണ് രാഹുലിനൊപ്പം പ്രചരണത്തിനെത്തിയത്.

രാഹുൽ- ഷാഫിമാർ പാലൂട്ടി വളർത്തുന്ന കൊലയാളി സംഘങ്ങളാണ് പാലക്കാട് കോൺഗ്രസിന്റെ പ്രചാരണം നിയന്ത്രിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. 'സുധാകരൻ ചേർത്തു നിർത്തിയ 'സ്വന്തം കുട്ടികളിൽ' പെട്ട ഒരു ക്രിമിനലാണ് രാഹുൽ മാങ്കൂട്ടത്തിലിന് പുറകെ അഭിമാനത്തോടെ നിൽക്കുന്നത്.  ധീരജ് എന്ന 19 വയസുകാരൻ വിദ്യാർത്ഥിയുടെ ഇടനെഞ്ചിലേക്ക് കത്തി ഇറക്കി കൊന്ന കേസിലെ ആറാം പ്രതിയായ സോയ്മോൻ എന്ന നരാധമനാണ് ഒരു കൂസലും കൂടാതെ പാലക്കാടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നത്' - സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

രാഹുൽ - ഷാഫിമാർ പാലൂട്ടി വളർത്തുന്ന കൊലയാളി സംഘങ്ങളാണ് പാലക്കാട് കോൺഗ്രസിന്റെ പ്രചാരണം നിയന്ത്രിക്കുന്നത്. ധീരജിന്റെ അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലയും ഒന്നിലധികം തവണയാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് വിതുമ്പി കരഞ്ഞതും,കുത്തി കൊന്ന് ഇല്ലാതാക്കിയതും പോരാഞ്ഞ് കൊല്ലപ്പെട്ട തന്റെ മകനെതിരെ അധിക്ഷേപ കഥകൾ മെനയുന്നകെ സുധാകരനോടും കോൺഗ്രസ് സൈബർ കൂട്ടങ്ങളോടും കൈകൂപ്പി അപേക്ഷിച്ചതും മാധ്യമങ്ങളോ പൊതു സമൂഹമോ കണ്ട ഭാവം നടിച്ചില്ല.

സുധാകരൻ ചേർത്തു നിർത്തിയ 'സ്വന്തം കുട്ടികളിൽ' പെട്ട ഒരു ക്രിമിനലാണ് രാഹുൽ മാങ്കൂട്ടത്തിലിന് പുറകെ അഭിമാനത്തോടെ നിൽക്കുന്നത്. ധീരജ് എന്ന 19 വയസുകാരൻ വിദ്യാർത്ഥിയുടെ ഇടനെഞ്ചിലേക്ക് കത്തി ഇറക്കി കൊന്ന കേസിലെ ആറാം പ്രതിയായ സോയ്മോൻ എന്ന നരാധമനാണ് ഒരു കൂസലും കൂടാതെ പാലക്കാടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നത്.

സിപിഐ എം നേതാവിന്റെ അയൽക്കാരന്റെ അകന്ന ബന്ധു പോക്കറ്റടി കേസിൽ പിടിയിലായാൽ ഞെട്ടുന്ന നിഷ്പക്ഷ പൊതുബോധത്തിലൂടെ ഒരു പ്രയാസവും കൂടാതെ രാഹുലും ഷാഫിയും ചിരിച്ചു നടക്കും. ധീരജിന്റെ പ്രായമുള്ള മക്കളുള്ള അനേകം അച്ഛനമ്മമാർ പാലക്കാടിലുമുണ്ട്. അവരോട് വോട്ട് ചോദിച്ചു പോകുമ്പോഴും ഈ ക്രിമിനൽ സംഘത്തെ തന്നെ മുന്നിൽ നിർത്തണം. ക്രിമിനലുകളെയും കൊലപാതകികളെയും പോറ്റി വളർത്തുന്ന ഷാഫി കോൺഗ്രസിന്റെ കാപട്യത്തിന് മനസിൽ മക്കളെ കുറിച്ച് ആധിയുള്ള, പാലക്കാട്ടെ അച്ഛനമ്മമാർ മറുപടി നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home