മാധ്യമങ്ങളോട്‌ ‘മൂവ്‌ ഔട്ട്‌’ 
പറഞ്ഞ്‌ സുരേഷ്‌ ഗോപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 01:34 AM | 0 min read


കൊച്ചി
തൃശൂർപൂരവുമായി ബന്ധപ്പെട്ട ആംബുലൻസ്‌ യാത്രാവിവാദത്തെക്കുറിച്ച്‌ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്‌ പുറത്തുപോകാൻ ആജ്ഞാപിച്ച്‌ കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി.  ‘മൂവ്‌ ഔട്ട്‌’ എന്ന്‌ മാധ്യമപ്രവർത്തകരോട്‌ ആക്രോശിക്കുകയായിരുന്നു. എറണാകുളം ഗംഗോത്രി ഹാളിൽ ചൊവ്വ രാവിലെ റോസ്‌ഗാർ മേള ഉദ്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു സുരേഷ്‌ ഗോപി.

ചോദ്യങ്ങളെ അസഹിഷ്‌ണുതയോടെയാണ്‌ സുരേഷ്‌ ഗോപി നേരിട്ടത്‌. മാധ്യമങ്ങളോട്‌ സംസാരിക്കാൻ സൗകര്യമില്ലെന്നും പറഞ്ഞു. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ പറയാനുള്ളത്‌ സിബിഐയോട്‌ പറയാമെന്നും പരിഹസിച്ചു. 

തൃശൂർപൂരത്തിന്‌ സേവാഭാരതിയുടെ ആംബുലൻസിൽ വന്നിറങ്ങിയതിന്‌ വ്യക്തമായ ദൃശ്യങ്ങൾ ഉണ്ടല്ലോ എന്നായിരുന്നു  മാധ്യമപ്രവർത്തകരുടെ ചോദ്യം.
തൃശൂർപൂരനഗരിയിൽ ആംബുലൻസിലല്ല എത്തിയതെന്നും കണ്ടതെല്ലാം മായക്കാഴ്ചയാണെന്നുമാണ്‌ കഴിഞ്ഞദിവസം ചേലക്കരയിൽ ബിജെപി തെരഞ്ഞെടുപ്പ് കൺവൻഷനിടയിൽ സുരേഷ് ഗോപി പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Home