Deshabhimani

ദുരന്തമുഖത്തും ‘സുവർണാവസരം’ തേടി ബിജെപി ; നേതാക്കളെ രാഷ്ടീയനാടകം കളിക്കാൻ അനുവദിക്കാതെ നാട്ടുകാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 11:43 PM | 0 min read


നീലേശ്വരം
നീലേശ്വരത്തെ വെടിക്കെട്ടപകടത്തിലും ‘സുവർണാവസരം’ തേടി സ്ഥലത്തെത്തിയ ബിജെപി നേതാക്കളെ നാട്ടുകാർ തടഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ എന്നിവരെയാണ്‌ രാഷ്ടീയനാടകം കളിക്കാൻ അനുവദിക്കാതെ നാട്ടുകാർ ഒഴിവാക്കിയത്‌.

അപകടത്തിന്റെ ഉത്തരവാദിത്വം പൊലീസിനും സംസ്ഥാന സർക്കാരിനുമാണെന്ന് ക്ഷേത്രവളപ്പിൽ കയറി ഇവർ മാധ്യമങ്ങളോട്‌ പറഞ്ഞു. ക്ഷേത്രക്കമ്മറ്റിയുടെ അശ്രദ്ധയും ബിഎംഎസ് പ്രവർത്തകൻ രാജേഷിന്റെ പ്രവൃത്തിയുമാണ്‌ അപകടത്തിന്‌ വഴിവച്ചതെന്ന്‌ നാട്ടുകാരിൽ ചിലർ നേതാക്കളോട്‌ പറഞ്ഞു. ഇ
തോടെ, ഇവർ നാട്ടുകാരോട് തട്ടിക്കയറി. ഈ സമയം, സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടും സഹപ്രവർത്തകരും ഇടപെട്ട്‌ രംഗം ശാന്തമാക്കി. ക്ഷേത്രത്തിൽ രാഷ്ട്രീയം പാടില്ലെന്നു പറഞ്ഞ നാട്ടുകാർ നേതാക്കളോട്‌ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ പൊലീസെത്തി എല്ലാവരെയും ക്ഷേത്രത്തിൽനിന്ന് പുറത്തെത്തിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home