"മറുപടി പറയാൻ സൗകര്യമില്ല'; പൂരസ്ഥലത്ത് ആംബുലൻസിൽ പോയതിനെപ്പറ്റി മിണ്ടാതെ സുരേഷ് ​ഗോപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 12:15 PM | 0 min read

കൊച്ചി > തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ കേന്ദ്രസഹമന്ത്രി സുരേഷ് ​ഗോപി. പൂരന​ഗരിയിൽ ആംബുലൻസിൽ എത്തിയതിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും  സുരേഷ് ​ഗോപി ആക്രോശിച്ചു. അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോൾ സിബിഐയെ വിളിക്കാം എന്നായിരുന്നു പരിഹാസരൂപേണയുള്ള സുരേഷ് ​ഗോപിയുടെ മറുപടി. സുരേഷ് ​ഗോപി ആംബുലൻസിൽ പൂരന​ഗരിയിലെത്തിയതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത്.

തൃശൂർ പൂരസ്ഥലത്ത്‌ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു സുരേഷ്‌ ഗോപി പറഞ്ഞിരുന്നത്. താൻ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്‌  പോയതെന്നും ആംബുലൻസിൽ വന്നത്‌ കണ്ടുവെന്നത്‌ മായക്കാഴ്‌ചയാണെന്നും കഴിഞ്ഞ ദിവസം ചേലക്കരയിൽ എൻഡിഎ മണ്ഡലം കൺവൻഷൻ ഉദ്‌ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. എന്നാൽ സുരേഷ് ഗോപി  സേവഭാരതിയുടെ ആംബുലൻസിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ  സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിച്ചിരുന്നു.

പൂരം കലക്കാനല്ല നടത്താനാണ്‌ സുരേഷ്‌ ഗോപി ആംബുലൻസിൽ പോയതെന്നാണ്‌  ആദ്യം സംസാരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറഞ്ഞത്‌. തുടർന്നാണ്‌ സുരേഷ്‌ ഗോപി പച്ചക്കള്ളം പറഞ്ഞത്‌. എന്നാൽ സത്യം പുറത്തുവന്നതോടെ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു സുരേഷ് ​ഗോപി.

 



deshabhimani section

Related News

View More
0 comments
Sort by

Home