ചെറുകാട്‌ പുരസ്‌കാരം ഇന്ദ്രൻസിന്‌ സമ്മാനിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 11:48 PM | 0 min read



പെരിന്തൽമണ്ണ
ചെറുകാട്‌ ട്രസ്‌റ്റിന്റെ ചെറുകാട്‌ പുരസ്‌കാരം നടൻ ഇന്ദ്രൻസിന്‌ മന്ത്രി എം ബി രാജേഷ്‌ സമ്മാനിച്ചു. പെരിന്തൽമണ്ണ അർബൻ ബാങ്ക്‌ സ്‌പോൺസർചെയ്‌ത 50,000 രൂപയും പ്രശസ്‌തി ഫലകവുമാണ്‌ അവാർഡ്‌. ഇന്ദ്രൻസിന്റെ ‘ഇന്ദ്രധനുസ്സ്‌’ എന്ന ആത്മകഥയാണ്‌ പുരസ്‌കാരത്തിന്‌ അർഹമായത്‌.

ചെറുകാടിന്റെ ആത്മകഥ ‘ജീവിതപ്പാത’ അരനൂറ്റാണ്ട്‌  പൂർത്തിയാക്കുന്നതിന്റെ വാർഷികാഘോഷങ്ങളുടെ സംസ്ഥാന ഉദ്‌ഘാടനം കെ കെ ശൈലജ എംഎൽഎ നിർവഹിച്ചു. ചെറുകാട്‌ ട്രസ്‌റ്റ്‌ ചെയർമാൻ വി ശശികുമാർ അധ്യക്ഷനായി. മാനേജിങ്‌ ട്രസ്‌റ്റി സി വാസുദേവൻ അവാർഡ്‌ പ്രഖ്യാപനം നടത്തി. ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ പുസ്‌തകം പരിചയപ്പെടുത്തി. പി എൻ ഗോപീകൃഷ്‌ണൻ സ്‌മാരക പ്രഭാഷണം നടത്തി.

ജീവിതപ്പാതയുടെ തമിഴ്‌ വിവർത്തകൻ നിർമ്മാല്യ (മണി)യെ മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി ആദരിച്ചു. ഇന്ദ്രൻസ്‌ മറുമൊഴി പ്രഭാഷണം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home