മുഖ്യമന്ത്രിയുടെ സുരക്ഷാവാഹനങ്ങൾ കൂട്ടിയിടിച്ചു ; ആർക്കും പരിക്കില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 07:30 PM | 0 min read


വെഞ്ഞാറമൂട്
സ്‌കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ ബ്രേക്ക്‌ ചെയ്യുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാവാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനും ഇടിയേറ്റെങ്കിലും അദ്ദേഹത്തിന്‌ പരിക്കില്ലെന്ന്‌ ഓഫീസ്‌ അറിയിച്ചു. തിങ്കൾ വൈകിട്ട്‌ 5.45ഓടെ വാമനപുരത്തായിരുന്നു അപകടം. കോട്ടയത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ സഞ്ചരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വാമനപുരത്തെത്തിയപ്പോൾ സ്‌കൂട്ടർ യാത്രക്കാരി വലത്തേക്ക്‌ തിരിഞ്ഞു. മുന്നിൽസഞ്ചരിച്ച പൈലറ്റ്‌ വാഹനം ഇവരെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടു. തൊട്ടുപിന്നിലുണ്ടായിരുന്ന കമാൻഡോകളുടെ കാറും, അതിനുപിന്നിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ കാറും സുരക്ഷിതമായി ബ്രേക്കിട്ടു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനത്തിന്‌ തൊട്ടുപിന്നിലുണ്ടായിരുന്ന കമാൻഡോ വാഹനം, അദ്ദേഹത്തിന്റെ വാഹനത്തിന്റെ പിന്നിലിടിച്ചു. പിന്നാലെയെത്തിയ രണ്ട്‌ പൈലറ്റ്‌ വാഹനങ്ങൾ, ആംബുലൻസ്‌ എന്നിവയും കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ലെന്ന്‌ ഉറപ്പാക്കിയശേഷം മുഖ്യമന്ത്രിയും സംഘവും യാത്ര തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home