കൊച്ചിയിൽ ജ്യൂസിൽ മദ്യം കലർത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; ഗൃഹനാഥൻ ഒളിവിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 01:05 PM | 0 min read

കൊച്ചി > 22 വയസുകാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഗൃഹനാഥനായ പ്രതി ഒളിവിൽ. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്ത ശിവപ്രസാദാണ് (74) ഒളിവിൽ പോയത്‌. വൈറ്റിലയിൽ ഒഡിഷ സ്വദേശിയായ ആദിവാസി യുവതിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ജ്യൂസിൽ മദ്യം കലര്‍ത്തി നൽകി പീഡിപ്പിച്ചതായാണ് പരാതി.

രണ്ടാനമ്മയുടെ നിർബന്ധപ്രകരം 12 വയസ്‌ മുതൽ വീട്ടുജോലി ചെയ്യുന്ന യുവതി  ഇക്കഴിഞ്ഞ ഒക്ടോബർ 4-നാണ്‌ 15000 രൂപ മാസശമ്പളത്തിൽ ശിവപ്രസാദിന്റെ വീട്ടിലെത്തിയത്‌. 15-ാം തീയതി ആയിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത്‌ യുവതിയെ പീഡിപ്പിച്ച ശിവപ്രസാദ്‌ അടുത്ത ദിവസം കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന്‌ പോവുകയായിരുന്നു. തുടർന്ന്‌ യുവതി പരാതി നൽകിയതറിഞ്ഞ്‌ ഒളിവിൽ പോവുകയും ചെയ്തു. യുവതി പീഡന വിവരം ബന്ധുവിനെ അറിയിച്ചതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. ബന്ധു സിഎംഐഡിയിൽ വിവരമറിയിക്കുകയും തുടർന്ന്‌ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യ പരിശോധനയിൽ പീഡന വിവരം വ്യക്തമായിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം പ്രതി എറണാകുളം ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home