സുധാകരന്റെ കൊലവിളി 
പ്രതിഷേധാർഹം: എളമരം കരീം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 12:24 AM | 0 min read

തൃശുർ > സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ കെപിസിസി പ്രസിഡന്റ്‌  കെ സുധാകരൻ നടത്തിയ കൊലവിളി പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. സാധാരണ സഹകരണ  ബാങ്ക്‌  തെരഞ്ഞെടുപ്പ്‌ കൺവൻഷനിൽ കെപിസിസി പ്രസിഡന്റ്‌ പങ്കെടുത്ത്‌ ഇത്തരം പ്രസംഗം നടത്തേണ്ട കാര്യമില്ല.  കോൺഗ്രസ്‌  പാനലിന്‌ വോട്ട്‌ ചെയ്യാത്തവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന്‌ പ്രസംഗിച്ചതായാണ്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌  ചെയ്യുന്നത്‌.

ജനാധിപത്യപരമായും നിയമപരമായും നടത്തുന്ന സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌ ശ്രമം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ ഇത്തരം ഭീഷണി നടത്തുന്നത്‌ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home