ബിജെപി സിൻഡിക്കറ്റംഗമാക്കിയ ആളെ ആദരിച്ച് വി ഡി സതീശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 12:23 AM | 0 min read

തിരുവനന്തപുരം > ബിജെപി സിൻഡിക്കറ്റംഗമാക്കിയയാൾക്ക്‌ ‘ഗാന്ധിസേവ ’ പുരസ്കാരം നൽകി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. തിരുവനന്തപുരം ഡിസിസി ഏർപ്പെടുത്തിയ പുരസ്കാരം ഗാന്ധിജയന്തി ദിനത്തിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സമ്മാനിച്ചു. സംഭവത്തിലെ അതൃപ്തി കോൺഗ്രസ്‌ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ഗവർണർ പ്രത്യേക താൽപര്യമെടുത്ത്‌ കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക്‌ നാമനിർദേശം ചെയ്തയാൾക്ക്‌ ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവിയുടെ നേതൃത്വത്തിലാണ്‌ അവാർഡ്‌ പ്രഖ്യാപിച്ചത്‌. കെപിസിസി പ്രഖ്യാപിച്ച യൂണിറ്റ്‌തല ഗാന്ധിജയന്തി ആഘോഷം ഉപേക്ഷിച്ചാണ്‌ രണ്ടിന്‌ തിരുവനന്തപുരത്ത്‌  പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിച്ച്‌ അവാർഡ്‌ ദാന ചടങ്ങ്‌ സംഘടിപ്പിച്ചത്‌. കോൺഗ്രസിനോ അനുബന്ധ സംഘടനകൾക്കോ സഹായം ചെയ്യാത്തയാൾക്ക്‌ എന്തിനാണ്‌ ഗാന്ധിസേവ അവാർഡ്‌ കൊടുത്തതെന്നാണ്‌ കോൺഗ്രസ്‌ പ്രവർത്തകരുടെ ചോദ്യം.
ജോഡോയാത്രയിൽ രാഹുൽഗാന്ധിയെ ഈ സിൻഡിക്കറ്റംഗത്തിന്റെ സ്ഥാപനത്തിൽ കയറ്റിയത്‌ വാർത്തയായിരുന്നു. വി ഡി സതീശന്റെ ആർഎസ്‌എസ്‌ ബന്ധം കോൺഗ്രസ്‌ പ്രവർത്തകർക്കിടയിലും വ്യാപക ചർച്ചയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home