സുധാകരന്റെ കൊലവിളി മാധ്യമങ്ങൾ സംഗീതം പോലെ ആസ്വദിക്കുന്നു: വി കെ സനോജ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 01:21 PM | 0 min read

തിരുവനന്തപുരം > കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ കൊലവിളി പ്രസംഗം ചില മാധ്യമങ്ങൾ സംഗീതം പോലെ ആസ്വദിക്കുന്നുവെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌. ഫെയ്‌സ്‌ബുക്കിലുടെയാണ്‌ മാധ്യമങ്ങൾക്കെതിരെ സനോജ്‌ വിമർശനമുന്നയിച്ചത്‌. സുധാകരന്റെ പ്രസ്‌താവന സംബന്ധിച്ച്‌ പ്രതികരണം തേടി എത്ര മാധ്യമ പ്രവർത്തകർ ഇന്ദിരാ ഭവന്‌ മുന്നിൽ കാത്ത് കിടപ്പുണ്ടെന്നും വി കെ സനോജ്‌ ചോദിച്ചു.

‘സുധാകരന്റെ കൊലവിളി, ചില മാധ്യമങ്ങൾ സംഗീതം പോലെ ആസ്വദിക്കുന്നു. ഇന്ദിരാ ഭവന് മുന്നിൽ ഇത് സംബന്ധിച്ച് പ്രതികരണം തേടി എത്ര മാധ്യമ പ്രവർത്തകർ കാത്ത് കിടപ്പുണ്ട് ?’- വി കെ സനോജ്‌ ഫെയ്‌സ്‌ബുക്കിൽ എഴുതി.

കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് വിമതർക്കെതിരെയായിരുന്നു കെ സുധാകരന്റെ  കൊലവിളി. കോൺഗ്രസ് പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും തടി വേണോ ജീവൻ വേണോയെന്ന് ഓർക്കണമെന്നുമായിരുന്നു സുധാകരന്റെ ഭീഷണി.

‘സഹകരണ ബാങ്കിനെ ചില കോൺഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണ്. അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണംപിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോൺഗ്രസുതന്നെ അധികാരത്തിൽവരും. പിന്നിൽനിന്ന് കുത്തിയവരെ വെറുതേവിടില്ല. കണ്ണൂരിലെ സഹകരണ ബാങ്കുകൾ അടികൂടിയാണ് പിടിച്ചെടുത്തത്. എതിർക്കേണ്ടത് എതിർക്കണം, അടിക്കേണ്ടത് അടിക്കണം, കൊടുക്കേണ്ടത് കൊടുക്കണം. അതിനു മാത്രമേ വിലയുള്ളൂ'- സുധാകരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home