പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടലെന്ന് സംശയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 08:55 PM | 0 min read

പാലക്കാട് > പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപമാണ് ഉരുൾപൊട്ടിയതായി സംശയമുള്ളത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്‌. സംശയം ഉയർന്നതിനെ തുടർന്ന്‌ അധികൃതർ ജനങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകി.

പോലീസും റവന്യു ഉദ്യോ​ഗസ്ഥരും സ്ഥലത്തേക്ക്‌ പുറപ്പെട്ടു. പ്രദേശത്ത് ആൾതാമസമില്ലെന്നാണ് പ്രാഥമിക നി​ഗമനം. ആരും പുഴയിലേക്ക് ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home