കോഴ ആരോപണം അടിസ്ഥാന രഹിതം: തോമസ്‌ കെ തോമസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 03:49 PM | 0 min read

തിരുവനന്തപുരം > തനിക്കെതിരായ കോഴ ആരോപണം അടിസ്ഥാന രഹിതമെന്ന്‌ എൻസിപി (ശരദ്‌ പവാർ) നേതാവ്‌ തോമസ്‌ കെ തോമസ്‌. മന്ത്രിയാകുമെന്ന ഘട്ടത്തിലാണ്‌ ആരോപണം ഉയർന്നുവന്നതെന്നും തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്ക്‌ പിന്നിൽ ആരാണെന്ന്‌ മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ്‌ കെ തോമസ്‌ വ്യക്തമാക്കി.

എൽഡിഎഫ്‌ എംഎൽഎമാരായ ആന്റണി രാജു, കോവൂർ കുഞ്ഞുമോൻ എന്നിവരോട്‌ കൂറുമാറാൻ തോമസ്‌ കെ തൊമസ്‌ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. ബിജെപി സഖ്യകക്ഷിയായ എൻസിപി (അജിത്‌ പവാർ) പക്ഷത്തേക്ക്‌ ചേരാനായിരുന്നു ക്ഷണമെന്നും ഇതിനായി 50 കോടി വീതം രണ്ട്‌ പേർക്കും ഓഫർ ചെയ്തിരുന്നുവെന്നും ആരോപണമുയർന്നിരുന്നു.

രണ്ട്‌ എംഎൽമാരെ മുന്നണി മാറ്റിയിട്ട്‌ എന്താണ്‌ ഉപകാരമെന്നും തന്റെ കയ്യിൽ എങ്ങനെയാണ്‌ ഇത്രയും പണമെന്നും വാർത്താസമ്മേളനത്തിൽ തോമസ്‌ കെ തോമസ്‌ ചോദിച്ചു.



deshabhimani section

Related News

0 comments
Sort by

Home