അനധികൃത ഖനനം 
പിടിക്കാൻ ഡ്രോൺ സർവേ ; രാജ്യത്താദ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 01:41 AM | 0 min read


തിരുവനന്തപുരം
അനധികൃത ഖനനങ്ങൾ  തടയാൻ ഡ്രോൺ സർവേയുമായി സംസ്ഥാനം. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമാണ്‌. തിരുവനന്തപുരം പെരുങ്കടവിള ഡെൽറ്റ ക്വാറിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് കേരള മിനറൽ ഡ്രോൺ ലിഡാർ സർവേ പ്രൊജക്ടും ഡ്രോൺ ലിഡാർ സർവേ പോർട്ടലും ഉദ്ഘാടനം ചെയ്തു.

സാങ്കേതിക വിദ്യ വികസിക്കുന്നതിലൂടെ കൂടുതൽ സുതാര്യവും ചിട്ടയുള്ളതുമായ പ്രവർത്തനം ഖനനമേഖലയിൽ സാധ്യമാകുമെന്ന്‌ മന്ത്രി രാജീവ് പറഞ്ഞു.
കെൽട്രോണിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ ലഭിക്കുന്ന സ്ഥലങ്ങളിൽ ഖനനം ചെയ്യാവുന്ന ധാതുവിന്റെ അളവ് കണക്കാക്കാനാകും. അനധികൃതമായി ഖനനം നടക്കുന്നുണ്ടോ എന്ന്‌ കണ്ടെത്തുകയാണ്‌  ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Home