‘നൂറുദിനം’ ; 954 പദ്ധതി യാഥാർഥ്യം ; 88 ശതമാനം പദ്ധതികളും പൂർത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 01:35 AM | 0 min read


തിരുവനന്തപുരം
രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച നൂറുദിന പരിപാടിയിൽ 954 പദ്ധതി പൂർത്തിയാക്കി. 47 വകുപ്പുകളിലായി 1081 പദ്ധതികളാണ്‌ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്‌. ഇതിൽ 88 ശതമാനം പദ്ധതികളും പൂർത്തിയായി. ബാക്കിയുള്ളവ പൂർത്തീകരണ ഘട്ടത്തിൽ. 879 പശ്ചാത്തല വികസനപദ്ധതികളിൽ 780 എണ്ണവും 202 ഉപജീവന മാർഗപദ്ധതികളിൽ 174 എണ്ണവും പൂർത്തിയായി. പദ്ധതികളുടെ ഭാഗമായ 2115 പദ്ധതി ഘടകങ്ങളിൽ 1935 എണ്ണം പൂർത്തിയാക്കി. ജൂലൈ 15 മുതൽ ഒക്ടോബർ 22 വരെയായിരുന്നു നൂറുദിന പരിപാടി.

25 വകുപ്പുകൾ ലക്ഷ്യമിട്ട എല്ലാ പദ്ധതികളും പൂർത്തിയാക്കി. ആയുഷ്‌, ആരോഗ്യ കുടുംബ ക്ഷേമം, അസൂത്രണ സാമ്പത്തികകാര്യം, കെ ഡിസ്‌ക്‌, കെ സ്രെക്‌, കയർ, ക്ഷീരവികസനം, തുറമുഖം, തൊഴിൽ, ദേവസ്വം, ധനകാര്യം, നികുതി, എസ്‌സി, എസ്‌ടി, പിന്നാക്ക ക്ഷേമം, പൊതുവിദ്യാഭ്യാസം, മത്സ്യബന്ധനം, മൃഗസംരക്ഷണം, വനം വന്യജീവി, വനിതാ ശിശുവികസനം, വൈദ്യുതി, വ്യവസായം, ശാസ്‌ത്ര സാങ്കേതികം, സഹകരണം എന്നീ വകുപ്പുകളാണ്‌ എല്ലാ പദ്ധതികളും പൂർത്തിയാക്കിയത്‌.

ആഭ്യന്തര വകുപ്പിൽ 232.94 കോടി രൂപയുടെ 85 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 73 എണ്ണം പൂർത്തിയാക്കി. ഐടി വകുപ്പിൽ 1028.82 കോടിയുടെ 36 പദ്ധതികൾ ലക്ഷ്യമിട്ടതിൽ 24 എണ്ണം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 40 ഉം ജലവിഭവത്തിൽ 42 ഉം തദ്ദേശത്തിൽ 55ഉം പൊതുമരാമത്തിൽ 66ഉം ടൂറിസത്തിൽ 27 ഉം സാംസ്‌കാരികത്തിൽ 43 ഉം റവന്യൂവിൽ 24 ഉം പദ്ധതികളാണ്‌ പൂർത്തിയാക്കിയത്‌.


 



deshabhimani section

Related News

View More
0 comments
Sort by

Home