വിസി പുനര്‍നിയമനം ഏകാധിപത്യപരം: മന്ത്രി വീണാ ജോര്‍ജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 10:40 PM | 0 min read

തിരുവനന്തപുരം > ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ചാന്‍സലര്‍ ആരോഗ്യ സര്‍വകലാശാല വിസി പുനര്‍ നിയമന തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്വന്തം നിലയിലാണ് ചാന്‍സലര്‍ അത് ചെയ്തത്. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടവരില്‍ നിന്നും ഏകപക്ഷീയമായ തീരുമാനം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നീക്കം തികച്ചും അപലപനീയമാണെന്നും മന്ത്രി പറ‍ഞ്ഞു.
 



deshabhimani section

Related News

0 comments
Sort by

Home