മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 09:03 PM | 0 min read

മലപ്പുറം > മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. വേങ്ങര കൂരിയാട് പാക്കടപുറായ സ്വദേശി ചെമ്പൻ ഹംസയുടെ മകൻ ഹസ്സൻ ഫദലാണ്(19) മരിച്ചത്. അപകടത്തിൽ ഹംസയുടെ സഹോദരൻ ചെമ്പൻ സിദ്ദീഖിന്റെ മകൻ ഇസ്മായിൽ ലബീബിന് (19) പരിക്കേറ്റു. ഇരുവരും രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികളാണ്.

ഇന്ന് വൈകിട്ട് 3.30 ന് കോളേജിൽ നിന്നും തിരികെ മടങ്ങുമ്പോൾ രാമപുരം 38 ൽവെച്ച് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്മായിൽ ലബീബിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home