ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 04:31 PM | 0 min read

തിരുവനന്തപുരം > ആഗോള നിക്ഷേപക സംഗമമായ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കേരളത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമായി പറവകളും ഹാന്റിക്രാഫ്റ്റിങ്ങും ഒപ്പം നൂതന വ്യവസായങ്ങൾ കേരളം ലക്ഷ്യകേന്ദ്രമായി കാണുന്നുവെന്ന സന്ദേശവും ഉൾക്കൊള്ളിച്ചാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്. 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കും.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതുള്ള സംസ്ഥാനമാണ് കേരളം. പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം നടക്കുന്നത്. ഇതിനായി മികച്ച മുന്നൊരുക്കങ്ങൾ സംസ്ഥാനം നടത്തുന്നുണ്ട്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ സംരംഭകരുമായി റോഡ് ഷോകൾ നടക്കുന്നുണ്ട്. വിവിധ വിദേശ രാജ്യങ്ങളിലും കേരളം റോഡ് ഷോകൾ സംഘടിപ്പിക്കും.

രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിൾ, ഫുഡ് ടെക് കോൺക്ലേവ്, ഇൻ്റർനാഷണൽ ബയോടെക്നോളജി ആന്റ് ലൈഫ് സയൻസ് കോൺക്ലേവ് എന്നിവ ഇതിനകം പൂർത്തിയാക്കി. 12 സെക്ടറൽ കോൺക്ലേവുകളിൽ അവശേഷിക്കുന്നവയും ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിന് മുമ്പായി സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home