കോട്ടയത്തെ ഹോസ്റ്റലുകളിലും കാന്റീനുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന: എട്ടു സ്ഥാപനങ്ങൾ അടയ്ക്കാൻ നോട്ടീസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 01:06 PM | 0 min read

കോട്ടയം> കോട്ടയത്തെ ഹോസ്റ്റലുകളിലും കാന്റീനുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ എട്ട് സ്ഥാനപങ്ങൾ അടയ്ക്കാൻ നോട്ടീസ് നൽകി. 107 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 25 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും 10 സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കാനുമുള്ള നോട്ടീസും നൽകി.

ഭക്ഷ്യസുരക്ഷാ നിയമത്തിൽ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു കണ്ടെത്താനായിരുന്നു പരിശോധന.  ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്‌ട്രേഷൻ  ഇല്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കാന്റീനുകൾ/മെസ് എന്നിവ പ്രവർത്തിക്കാൻ പാടില്ല എന്നു കോട്ടയം ജില്ല ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എ എ അനസ് പറഞ്ഞു.

പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷ ഓഫീസർമാരായ നിമ്മി അഗസ്റ്റിൻ, ഡോ തെരസ്ലിൻ ലൂയിസ്, നീതു രവികുമാർ, നവീൻ ജെയിംസ്, ഡോ അക്ഷയ വിജയൻ, ജി എസ് സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home