ഡോ. പി സരിൻ പത്രിക സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 12:06 PM | 0 min read

പാലക്കാട്‌ > പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പാലക്കാട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി ആർഡിഒ ഓഫീസിലെത്തിയാണ്‌ ആർഡിഒ എസ് ശ്രീജിത്ത് മുമ്പാകെ പത്രിക നൽകിയത്.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, ഇ എൻ സുരേഷ് ബാബു, വി ചെന്തമരാക്ഷൻ, കെ ബാബു, കെ ശാന്തകുമാരി, കെ ബിനുമോൾ, എം ഹംസ, കെ സി റിയാസുദീൻ, ആർ ജയദേവൻ, പി എം ആർഷോ, കെ പി സുരേഷ് രാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നൽകി.

ഡോ. പി സരിനുകെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കൈമാറുന്നു

യുഡിഎഫ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും യുഡിഎഫ്‌ വിമതൻ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും വ്യാഴാഴ്‌ച പത്രിക നൽകും. എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാർ ബുധനാഴ്‌ച പത്രിക നൽകി. പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്‌ച അവസാനിക്കും. 28നാണ്‌ സൂക്ഷ്‌മ പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Home