ജാമ്യവ്യവസ്ഥയിൽ ഇളവ്‌ വേണമെന്ന്‌ 
രാഹുൽ മാങ്കൂട്ടത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 01:49 AM | 0 min read


തിരുവനന്തപുരം
പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവുകിട്ടണമെന്ന ആവശ്യമായി യൂത്ത്‌കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജി . പാലക്കാട്‌ സ്ഥാനാർഥി ആയതിനാൽ എല്ലാ തിങ്കളാഴ്ചയും പൊലീസ്‌ സ്റ്റേഷനിലെത്തി ഒപ്പിടാൻ കഴിയില്ലെന്നും വ്യവസ്ഥ ഇളവുചെയ്യണമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റ്‌ മാർച്ചിനിടെ പൊതുമുതൽ നശിപ്പിക്കുകയും പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രാഹുലടക്കമുള്ള യൂത്ത്‌ കോൺഗ്രസുകാർക്കെതിരെ  മ്യൂസിയം പൊലീസ്‌ കേസെടുത്തിരുന്നു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ്‌ കോടതി ജാമ്യം അനുവദിച്ചത്‌. സ്ഥാനാർഥിയായതിനാൽ ഈ വ്യവസ്ഥ പാലിക്കാനാകില്ലെന്ന്‌ ഹർജിയിൽ പറഞ്ഞു. ഇത്തരത്തിൽ ഇളവ്‌ നൽകുന്നത്‌ തെറ്റായ സന്ദേശം നൽകുമെന്ന്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. സിന ദിവാകർ വാദിച്ചു. വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള സ്ഥിരം കുറ്റവാളിയാണ്‌ രാഹുലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസ്‌ വിധി പറയാനായി മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home