ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനും ദര്‍ശനം ഉറപ്പാക്കും; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി: മന്ത്രി വി എന്‍ വാസവന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 06:36 PM | 0 min read

തിരുവനന്തപുരം> ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി വി എന്‍ വാസവന്‍. 10000ത്തോളം വാഹനങ്ങള്‍ക്ക് നിലക്കലില്‍ തന്നെ പാര്‍ക്ക് ചെയ്യാം. കഴിഞ്ഞ ദിവസം 40 മിനിറ്റ് കറന്റ് പോയ അവസ്ഥ ഉണ്ടായിരുന്നു. ഇനി ഭാവിയില്‍ അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള മുന്‍ ഒരുക്കങ്ങള്‍ സ്വീകരിക്കാനുള്ള നടപടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാക്കി ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനും ദര്‍ശനം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ജൂലൈയില്‍ തന്നെ അവലോകന യോഗം ചേര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ യോഗം ചേര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന ഒരു ഭക്തനെ പോലും ദര്‍ശനം ലഭിക്കാതെ മടങ്ങി പോകേണ്ടി വരില്ല. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞതാണ്. എരുമേലി പാര്‍ക്കിംഗ് സൗകര്യം വികസിപ്പിച്ചു. നിലയ്ക്കലില്‍ 10000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കി. കൊവിഡ് കാലത്തിനു ശേഷം മാത്രം ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ 587 കോടി രൂപ ദേവസ്വം ബോര്‍ഡിന് വേണ്ടി ചെലവഴിച്ചുവെന്നും മന്ത്രി പറഞ്ഞു.

137 കോടി രൂപയുടെ ഇടത്താവളം വികസനം പദ്ധതി കിഫ്ബി പ്രൊജക്റ്റ് വഴി നടപ്പാക്കുന്നു. ശബരിമല ഇടപാടുകള്‍ ഇ ടെന്‍ഡറിലേക്ക് മാറിഇടപാടുകള്‍ എല്ലാം അഴിമതി രഹിതമാണെന്നും നിയമനങ്ങള്‍ എല്ലാം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി മാത്രമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.



 



deshabhimani section

Related News

View More
0 comments
Sort by

Home