പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് എ കെ ഷാനിബ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 12:08 PM | 0 min read

തിരുവനന്തപുരം> ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ കെ ഷാനിബ്. വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഷാനിബ് അറിയിച്ചു.
 
 വി ഡി സതീശനെതിരെയും ഷാനിബ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.   അധികാര മോഹം മൂലം ആരുമായും കൂട്ട് ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുകയാണ് വി ഡി സതീശന്‍. വിജയിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഏറ്റെടുത്താണ് സതീശന്‍ ഉപതെരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് ആയതെന്ന് ഷാനിബ് പ്രതികരിച്ചു.

സതീശന്റെ തന്ത്രങ്ങള്‍ പാലക്കാട് പാളും എന്ന മുന്നറിയിപ്പും ഷാനിബ് നല്‍കി. വിഡി സതീശന്‍ നുണയനാണ് എന്ന് പറയുന്നതില്‍ പ്രയാസമുണ്ടെന്ന് ഷാനിബ് പറഞ്ഞു. ഷാഫി പറമ്പില്‍ വാട്സാപ്പില്‍ അയച്ചു കൊടുക്കുന്നത് മാത്രം വായിക്കുന്ന ഒരാളായി മാറരുതെന്നും ഉപദേശിച്ചു.

 ബിജെപിക്ക് വളരാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് പ്രതിപക്ഷനേതാവെന്നും ആരോപണമുണ്ട്. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home