ഷാഫി പറമ്പിലിനെ വിമർശിച്ചു; യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിക്ക്‌ ക്രൂരമർദ്ദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 04:42 PM | 0 min read

പാലക്കാട്‌ > ഷാഫി പറമ്പിലിനെ വിമർശിച്ചും എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. സരിനെ പിന്തുണച്ചും ഫേസ്‌ബുക്ക്‌ പോസ്‌റ്റിട്ട യൂത്ത്‌ കോൺഗ്രസ്‌ നേതാവുന്‌ ക്രൂരമർദ്ദനം. നെന്മാറ മണ്ഡലം സെക്രട്ടറി ശ്രീജിത്‌ ബാബുവിനേയാണ്‌ ഷാഫി പറമ്പിലിന്റെ അുനുയായികൾ മർദ്ദിച്ചത്‌.  തിങ്കളാഴ്‌ച രാവിലെ ജോലിക്ക്‌ പോകുമ്പോൾ  നെന്മാറ ചേവക്കുളത്തുവച്ച്‌ വഴിയിൽ തടഞ്ഞുനിർത്തി വാഹനം തള്ളിതാഴെയിട്ട്‌ മർദ്ദിക്കുകയായരിുന്നു.

‘ഷാഫി പറമ്പിലിന്റെ ഫാൻസ്‌ അസോസിയേഷനിലെ പ്രധാനിയും കോൺഗ്രസ്‌ ബുത്ത്‌ സെക്രട്ടറിയുമായ സതീഷ്‌ വാസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മർദ്ദിച്ചതെന്നാണ്‌’ ശ്രീജത്‌ ബാബു നെന്മാറ പൊലീസിൽ പരാതിനൽകിയിരിക്കുന്നത്‌. ഇതിനെ തുടർന്ന്‌ സതീഷ്‌ വാസുവിനെതിെരെ നെന്മാറ പൊലീസ്‌ കേസ്‌ എടുത്തു. കൊൺഗ്രസ്‌ പ്രവർത്തകരെ മർദ്ദിച്ചൊതുക്കി എങ്ങനെയാണ്‌ ഇവർ തെരഞ്ഞെടുപ്പ്‌ ജയിക്കുകയെന്ന്‌ ശ്രീജിത്‌ ബാബു ഫേസ്‌ബുക്കിൽ വീഡിയോ ഇട്ടു.

കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച്‌ വാർത്ത സമ്മേളനം നടത്തിയ ഡോ. പി സരിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ശ്രീജിത്‌ ബാബു ഫേസ്‌ബുക്കിൽ പോസ്‌റ്റ്‌ ഇട്ടിരുന്നു. പിന്നാലെ ഷാഫി പറമ്പിൽ വിഭാഗം ഭീഷണിയുമായി രംഗത്തെത്തി. മുതിർന്ന നേതാക്കളുടെ നിർദ്ദേശത്തെതുടർന്ന്‌ പോസ്‌റ്റ്‌ പിൻവലിച്ചെങ്കിലും ഭീഷണി തുടർന്നു. ഇപ്പോൾ മർദ്ദിക്കുകയും ചെയ്‌തു. ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ ഒരു വിഭാഗത്തെ അടിച്ചമർത്തുകയാണെന്ന്‌ ശ്രീജിത്‌ ബാബു പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്‌ സ്ഥാനാർഥിയാക്കിയതോടെ കോൺഗ്രസിൽ കലാപം പടരുകയാണ്‌. കോൺഗ്രസ്‌–- ബിജെപി ധാരണയെന്ന്‌   കെപസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്ററായിരുന്ന ഡോ. പി സരിനാണ്‌ ആദ്യം വാർത്ത സമ്മേളനം വിളിച്ച്‌ പറഞ്ഞത്‌. അതിനുപിന്നാലെ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും രംഗത്തെത്തിയിരുന്നു. സതീശൻ–-ഷാഫി കൂട്ടുകെട്ട്‌ പാർടിയെ ബിജെപി പാളയത്തിലേക്ക്‌ കെട്ടിയെന്നായിരുന്നു ആരോപണം. ഷാനിബിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവും പാലക്കാട്‌ മണ്ഡലം മുൻ പ്രസിഡന്റുമായ പി ജി വിമൽ കോൺഗ്രസിൽ നിന്ന്‌ രാജിവച്ചതായി പ്രഖ്യാപിച്ചു.  സ്ഥാനാർഥിയെ അടിച്ചേൽപ്പിച്ചതിനെതിരെ ഡിസിസി ജനറൽ സെക്രട്ടറി ടി വൈ ഷിഹാബുദ്ദീൻ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home