Deshabhimani

വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 10:56 AM | 0 min read

നാദാപുരം > കോഴിക്കോട് നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മൃതദേഹം ഇയാളുടേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

0 comments
Sort by

Home