വര്‍ക്കലയില്‍ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 10:10 AM | 0 min read

വർക്കല > വര്‍ക്കലയിൽ യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. കടമുറിക്കു മുന്നിൽ നിന്ന് തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

തലയ്ക്ക് അടിയേറ്റിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ സ്ഥിരീകരിക്കാനാകൂയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home