Deshabhimani

കൊച്ചി പഴയ കൊച്ചിയല്ല; ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 05:33 PM | 0 min read

കൊച്ചി> കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് താമസസൗകര്യം ലഭ്യമാക്കുന്ന ഫോർട്ട് കൊച്ചിയിലെ പീപ്പിൾസ് റെസ്റ്റ്‌ ഹൗസിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. കൊച്ചി പഴയ കൊച്ചിയല്ല, ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസ് ഇനി പഴയ ഫോര്‍ട്ട് കൊച്ചി റസ്റ്റ് ഹൗസ് അല്ല- എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.

19ന് വൈകുന്നേരമാണ് പീപ്പിൾസ് റെസ്റ്റ്‌ ഹൗസ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്‌തത്. റസ്‌റ്റോറന്റും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു.
നിലവിലെ രണ്ട്‌ റെസ്റ്റ്‌ ഹൗസ് കെട്ടിടവും പൈതൃകഭംഗിക്ക് കോട്ടംവരാത്തവിധത്തിലാണ് നവീകരിച്ച്‌ പീപ്പിൾസ്‌ റെസ്റ്റ്‌ ഹൗസാക്കിയത്‌. 2022-23 സാമ്പത്തികവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 1.45 കോടി ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്.

സഞ്ചാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ്‌ സർക്കാർ യാഥാർഥ്യമാക്കിയത്‌. ഓൺലൈനിൽ ബുക്ക് ചെയ്ത് റെസ്റ്റ് ഹൗസിൽ താമസിക്കാം. ശീതീകരിച്ച മുറിയുടെ ഒരുദിവസത്തെ വാടക 750 രൂപയാണ്. ഒരുമാസം മുമ്പു മുതൽ ബുക്ക്‌ ചെയ്യാം.

 



deshabhimani section

Related News

View More
0 comments
Sort by

Home