അന്തരിച്ച എഡിഎമ്മിന്റെ വീട് സന്ദർശിച്ച് എംവി ഗോവിന്ദൻ

പത്തനംതിട്ട > അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. നിയമപരമായ എല്ലാ സംരക്ഷണവും കുടുംബത്തിന് നൽകുമെന്ന് എം വി ഗോവിന്ദൻ അറിയിച്ചു. പാർടി നവീന്റെ കുടുംബത്തോടൊപ്പമെന്ന് അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ ഭാര്യയോടൊപ്പവും മക്കളോടൊപ്പവും ഏറെ നേരം സംസാരിച്ചതിനു ശേഷമാണ് പാർടി സെക്രട്ടറി മടങ്ങിയത്. സിപിഐ എം പത്തനംതിട്ട ജില്ലാസെക്രട്ടറി കെ പി ഉദയഭാനു, രാജു എബ്രഹാം എന്നിവരും ഒപ്പം ഉണ്ടായിരുന്നു.









0 comments