ശബരിമല കലക്കാൻ ഇറങ്ങരുതെന്ന്‌ സതീശൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 10:40 PM | 0 min read

കൽപ്പറ്റ> തൃശൂർപൂരം കലക്കിയതുപോലെ ശബരിമല കലക്കാനിറങ്ങരുതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. കൽപ്പറ്റയിൽ  യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു സതീശൻ.

ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയത്‌ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്നവർക്ക്‌ ദർശനത്തിന്‌ തടസ്സമാകും. സ്പോട്ട് ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയത്‌ പ്രതിഷേധാർഹമാണ്‌. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിലെടുത്ത തീരുമാനം മാറ്റണമെന്നും സതീശൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home