നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 06:47 PM | 0 min read

പോത്തൽകോട് > നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നേപ്പാളി സ്വദേശികളായ ഗണേഷ് - അമൃത ദമ്പതികളാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം പുരയിടത്തിൽ കുഴിച്ചിട്ടത്. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ്എടി ആശുപത്രിയിലെ ഡോക്ടർമാരാണ് പോത്തൻകോട് പൊലീസിൽ വിവരമറിയിച്ചത്. വെള്ള തുണിയിൽ പൊതിഞ്ഞാണ് മൃതദേഹം മറവു ചെയ്തത്.

വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ആണ് അമൃത പ്രസവിച്ചത്. തുടർന്ന് പോത്തൻകോട് പോലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക് ഉദ്യോഗസ്ഥരും തിരുവനന്തപുരം സ്പെഷ്യൽ തഹസീൽദാരും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home