റെയിൽവേയിൽ വിരമിച്ചവർക്ക്‌ കരാർ നിയമനം ; യുവജനങ്ങളോടുള്ള വെല്ലുവിളി: ഡിവൈഎഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 12:48 AM | 0 min read


തിരുവനന്തപുരം
വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള റെയിൽവേയുടെ തീരുമാനം രാജ്യത്ത് തൊഴിൽ തേടുന്ന ലക്ഷക്കണക്കിന്‌ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. റെയിൽവേയിൽ അപ്രഖ്യാപിത നിയമന നിരോധനം തുടങ്ങിയിട്ട്‌ വർഷങ്ങളായി. വിവിധ സോണുകളിലായി മൂന്നു ലക്ഷത്തിലധികം ഒഴിവുകളിൽ നിയമനമില്ല. അപേക്ഷയും ഫീസും വാങ്ങി പരീക്ഷ പോലും നടത്താതെ റെയിൽവേ യുവജനങ്ങളെ വഞ്ചിക്കുകയാണ്. രാജ്യത്ത് പൊതുജോലികളിൽ അവസരം ലഭിക്കുക എന്ന പൗരന്റെ ഭരണഘടന അവകാശത്തിന് നേരെയുള്ള കടന്നുകയറ്റവുമാണിത്‌. 

വിരമിച്ച ജീവനക്കാരെ പുനർ നിയമിക്കാനുള്ള റെയിൽവേ ബോർഡ് തീരുമാനത്തിനെതിരെ പോരാട്ടം സംഘടിപ്പിക്കുമെന്നും തീരുമാനത്തിൽനിന്ന് റെയിൽവേ പിന്മാറണമെന്നും ഡിവൈഎഫ്ഐ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home