കപ്പൽശാല ഓഹരിവിൽപ്പന: രണ്ടാംദിവസവും വിലയിടിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 01:00 AM | 0 min read


കൊച്ചി
കേന്ദ്രസർക്കാർ അഞ്ച് ശതമാനം ഓഹരികൂടി വിൽപ്പനയ്ക്ക് വച്ചതിനെ തുടർന്ന് ഓഹരിവിപണിയിൽ തുടർച്ചയായ രണ്ടാംദിവസവും കൊച്ചി കപ്പൽശാലയുടെ ഓഹരിവില ഇടിഞ്ഞു. വ്യാഴാഴ്‌ച ബിഎസ്ഇയിൽ 1.81 ശതമാനമാണ് നഷ്ടം നേരിട്ടത്. വില 1559.80ലേക്ക് താഴ്ന്നു. ഓഹരി ഒന്നിന് 28.70 രൂപവീതമാണ് കുറഞ്ഞത്.
എൻഎസ്ഇയിൽ 1.84 ശതമാനം (29.20 രൂപ) താഴ്ന്ന് 1559.40 രൂപയായി. ബുധനാഴ്‌ച അഞ്ച് ശതമാനം ഇടിവ് നേരിട്ടിരുന്നു. നടപ്പ്‌ സാമ്പത്തികവർഷം ഏപ്രിൽ, -ജൂൺ പാദത്തിൽ മുൻവർഷത്തേക്കാൾ 76 ശതമാനത്തിലധികം വർധനയോടെ 174.23 കോടി രൂപ അറ്റാദായം നേടിയ കമ്പനിയുടെ സർക്കാരിന്റെ കൈവശമുള്ള ഓഹരികൾ വിപണിവിലയേക്കാൾ 7.8 ശതമാനം കിഴിവിലാണ് വിറ്റത്. രണ്ടുദിവസത്തെ വിൽപ്പനയിലൂടെ രണ്ടായിരം കോടിയോളം രൂപയാണ് കേന്ദ്രസർക്കാരിലേക്ക് എത്തുക. സർക്കാരിന്റെ കൈവശമുള്ള ഓഹരി 72.86 ശതമാനത്തിൽനിന്ന്‌ 67.86 ശതമാനമായും കുറയും.



deshabhimani section

Related News

View More
0 comments
Sort by

Home