കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 08:33 PM | 0 min read

കാഞ്ഞിരപ്പള്ളി > പാറത്തോട് ചിറഭാഗത്ത് ഒരു കുടംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. റിട്ട. എഎസ്ഐ പൂന്തോട്ടത്തിൽ സോമനാഥൻ നായർ (84), ഭാര്യ സരസമ്മ (55), മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. മകൻ ശ്യാംനാഥിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും സോമനാഥൻ നായരെയും സരസമ്മയെയും ഡൈനിങ് ടേബിളിന് സമീപം നിലത്ത് ചോരവാർന്ന നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫിസിലെ ക്ലാർക്കാണ് മരിച്ച ശ്യാം നാഥ്. അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. അടുക്കളയിൽ നിന്നും രക്തം പുരണ്ട വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ദിവസമായി വീട്ടിൽ ആളനക്കമില്ലാതെ വന്നതോടെ അയൽവാസികൾ മക്കളെയും തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസിൽ അറിയിക്കുകയായിരുന്നു. വ്യാഴം പകൽ മൂന്നോടെ പൊലീസെത്തി അടുക്കള വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. സോമനാഥും സരസമ്മയും മകൻ ശ്യാംനാഥുമാണ് ചിറഭാഗത്തെ വീട്ടിൽ താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈഎസ്പി എൻ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ഫോറൻസിക്, വിരലടയാളം, ഡോഗ് സ്ക്വാഡ് തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home