പോകുന്നവർ പോകട്ടെ, ആരെയും പിടിച്ചു നിർത്തുന്നില്ല; കെ സുധാകരൻ

തൃശൂർ> പോകുന്നവർ പോകട്ടെയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ചേലക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും പിടിച്ചു കെട്ടി നിർത്താൻ പറ്റില്ല. സരിന്റെ കാര്യം അദ്ദേഹമാണ് തീരുമാനിക്കുന്നത്. സരിൻ പോകരുത് എന്നാണ് ഞങ്ങളുടെ ആഗ്രഹം ആ കാര്യം അറിയിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ പാർടി വിരുദ്ധത ഉണ്ടെങ്കിൽ നടപടിയെടുക്കും. വിട്ടുപോകുന്ന ആൾക്കെതിരെ നടപടി എടുത്തിട്ടും കാര്യമില്ലല്ലോ.
എൻ കെ സുധീർ ആടി ഉലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഞങ്ങൾക്ക് പ്രതീക്ഷയുമില്ല. കോൺഗ്രസിനെ പോലുള്ള പാർടിയിൽ ഇതുപോലുള്ള ആളുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Related News

0 comments