എല്ലാവരെയും പരിഗണിക്കാൻ പറ്റില്ലെന്ന്‌ ചെന്നിത്തല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2024, 01:01 PM | 0 min read

തൃശൂർ> എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരെയും പരിഗണിക്കാൻ പറ്റില്ലെന്ന്‌  മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. സരിനുമായി സംസാരിച്ചതാണ്. ഇനിയും അവസരങ്ങൾ കിട്ടുമെന്നും പറഞ്ഞു. താൽക്കാലിക നേട്ടത്തിനായി ആരെങ്കിലും കോൺഗ്രസ് വിട്ടാൽ അവർ പിന്നീട് പശ്ചാത്തപിക്കും.

സരിനെതിരെയുള്ള നടപടി പാർടിയാണ് തീരുമാനിക്കേണ്ടത്. രാഹുൽ ഷാഫിയുടെ സ്ഥാനാർഥിയല്ല.  കോൺഗ്രസിന്റെ സ്ഥാനാർഥിയാണ്‌. രാഹുലിനോടൊപ്പം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോകാതെ ചാണ്ടി മാറിനിന്നത് തനിക്കറിയില്ല. നിർണായക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒപ്പം നിൽക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home