എസ്‌എൻഡിപിക്ക് എതിരായ 
ഹർജി തള്ളി സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 02:12 AM | 0 min read


ന്യൂഡൽഹി
എസ്‌എൻഡിപി യോഗത്തിന്‌ എതിരായ ഹർജി നിലനിൽക്കുമെന്ന കേരളാഹൈക്കോടതി ഡിവിഷൻബെഞ്ച്‌ ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി. വി കെ ചിത്തരഞ്‌ജൻ ഉൾപ്പടെയുള്ള കക്ഷികൾ നൽകിയ ‘കമ്പനിപെറ്റീഷൻ’ നിലനിൽക്കില്ലെന്ന്‌ ഹൈക്കോടതി സിംഗിൾബെഞ്ച്‌ നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻബെഞ്ച്‌ ഹർജി നിലനിൽക്കുമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ എസ്‌എൻഡിപിയോഗം നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്‌.

ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ ഡിവിഷൻബെഞ്ച്‌ ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. ഹർജിക്കാർക്ക്‌ കമ്പനി നിയമട്രൈബ്യൂണലിനെ സമീപിക്കാമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. എസ്‌എൻഡിപി യോഗത്തിന്റെയും സ്ഥാപനങ്ങളുടെയും ഭരണത്തിന്‌ അഞ്ചംഗസമിതിയെ നിയോഗിക്കണം, മൈക്രോഫിനാൻസ്‌ ഉൾപ്പടെയുള്ള കണക്കുകൾ കോടതിയിൽ ഹാജരാക്കണം, ഭാരവാഹികൾക്ക്‌ അയോഗ്യത കൽപ്പിക്കണം–- തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ്‌ കക്ഷികൾ ഹൈക്കോടതിയെ സമീപിച്ചത്.
 



deshabhimani section

Related News

View More
0 comments
Sort by

Home