മദ്രസാ ബോർഡ്‌ നിർത്തലാക്കൽ ; കേന്ദ്ര ബാലാവകാശ കമീഷൻ 
നിർദേശം ഭരണഘടനാവിരുദ്ധം : വി അബ്ദുറഹിമാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 01:41 AM | 0 min read


തിരുവനന്തപുരം
മദ്രസാ ബോർഡ്‌ നിർത്തലാക്കാനുള്ള കേന്ദ്ര ബാലാവകാശ കമീഷൻ നിർദേശം ഭരണഘടനാ വിരുദ്ധവും മതധ്രുവീകരണത്തിന് ഇടയാക്കുന്നതുമാണെന്ന്‌ മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ക്രൈസ്തവ മത വിശ്വാസികൾ ബൈബിൾ പഠനകേന്ദ്രവും ഹിന്ദുമത വിശ്വാസികൾ വേദപഠന കേന്ദ്രങ്ങളും നടത്തുന്നുണ്ട്. ഭരണഘടനാനുസൃതമായ മതപഠനത്തിൽ സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല.

കേരളത്തിലെ മദ്രസയിൽ കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുവെന്ന ദേശീയ ബാലാവകാശ കമീഷന്റെ റിപ്പോർട്ടും മദ്രസകൾക്ക് പണം നൽകുന്നില്ലെന്ന് കേരളം കള്ളം പറയുകയാണെന്ന കമീഷന്റെ അഭിപ്രായവും വസ്തുതാവിരുദ്ധവും പ്രതിഷേധാർഹവുമാണ്. വിവിധ ഇസ്ലാമിക മത വിദ്യാഭ്യാസ ബോർഡുകളുടെ കീഴിലാണ് കേരളത്തിൽ മദ്രസ പ്രവർത്തിക്കുന്നത്. മതവിദ്യാഭ്യാസ ബോർഡുകൾക്കോ മദ്രസകൾക്കോ സർക്കാർ ഫണ്ട്‌ നൽകുന്നില്ല. മദ്രസകളിൽ നിർബന്ധിത വിദ്യാഭ്യാസ രീതിയോ അടിസ്ഥാന വിദ്യാഭ്യാസം ലംഘിക്കുന്ന തരത്തിൽ സ്കൂളുകളിൽ പോകുന്നതിന് വിലക്കുകളോ ഏർപ്പെടുത്തുന്നില്ല. സംസ്ഥാനത്തെ കാൽ ലക്ഷം  മദ്രസകളിലെ അധ്യാപകർക്ക്  പെൻഷൻ ഉൾപ്പെടെ നൽകാൻ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് നിലവിലുണ്ടെന്നും പി ഉബൈദുള്ളയുടെ സബ്‌മിഷന്‌ മന്ത്രി മറുപടി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home